അഞ്ച് തെരുവ് നായ്ക്കൾ ആക്രമിക്കാൻ വരുന്നത് കണ്ട അഞ്ച് വയസുകാരൻ ചെയ്തത് കണ്ടോ

നായകൾ മറ്റുള്ളവരെ പല രീതിയിലും രക്ഷിക്കുന്ന കഥകളാണ് നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്, എന്നാൽ അതിൽ നിന്ന് മാറി ഒരു കൂട്ടം തെരുവുനായകൾ മനുഷ്യരെ ആക്രമിക്കാൻ തുടങ്ങുമ്പോൾ കഥ മാറും. അങ്ങനെയൊരു സംഭവമാണ് താഴെയുള്ള വീഡിയോയിൽ.ഹൈദരാബാദിൽ പള്ളിയുടെ റോഡിലൂടെ ഒരു ബാലകനും ബാലികയും രാത്രി സംസാരിച്ചു നടന്നുവരുകയയിരുന്നു, ഈ സമയം തെരുവുനായകൾ കുരച്ചുകൊണ്ട് ഇവരുടെ അടുത്തേക്ക് ചാടുകയായിരുന്നു ഇത് കണ്ടതും പെൺകുട്ടി പേടിച്ച് ഓടി രക്ഷപ്പെട്ടു.

എന്നാൽ കൂടെയുണ്ടായിരുന്ന ബാലകൻ ധൈര്യം കൈവിടാതെ അവരെ തിരിച്ച് ശബ്ദമുണ്ടാക്കി ഓടിക്കുവാൻ ആണ് നോക്കിയത്. പക്ഷേ ഈ സമയം നായകളുടെ എണ്ണം കൂടിവരികയും ബാലകൻ പുറകിലേക്കു നീങ്ങാൻ ശ്രമിച്ചപ്പോൾ അവിടെനിന്നും നായകൾ കുരച്ചു കൊണ്ടു ഓടി വരിന്നത് കാണാം, എന്നിരുന്നാലും ധൈര്യത്തോടുകൂടി ഈ അഞ്ചു നായ്ക്കളെയും ശബ്ദമുണ്ടാക്കി ഓടിക്കുകയായിരുന്നു ഈ അഞ്ചു വയസുകാരൻ.. വീഡിയോയുടെ അവസാനം നായകൾ എല്ലാം പേടിച്ചു പുറകോട്ട് ഓടുന്നത് കാണാം ഇതെല്ലാം റോഡിൽ ഉള്ള സിസി ടിവി ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളാണ്.

ഈ ദൃശ്യങ്ങൾ വയൽ ആയതോട് കൂടി കൊച്ചു കുട്ടി അയതിനാൽ പേടിച്ച് പതറി പോകാൻ സാധ്യത ഉണ്ടായിട്ടു കൂടി അഞ്ചു നായകളെ നേരിട്ട ഇൗ അഞ്ചു വയസുകാരന് ധീരതയ്ക്കുള്ള അവാർഡ് നൽകണമെന്നും ഒരുപാടുപേര് അഭിപ്രായപ്പെട്ടു. കൂടാതെ രാത്രികാലങ്ങളിൽ കുട്ടികളെ ഇങ്ങനെ തനിച്ചു പുറത്തേക്ക് വിടരുതെന്നും കാലം നല്ലതല്ല എന്നും പലരും പറഞ്ഞു. എന്തായാലും ബാലകന്റെ അസാമാന്യമായ ഇൗ കഴിവിനെയും ധൈര്യത്തിനെയും സോഷ്യൽ മീഡിയ ഇപ്പോൾ വാനോളം പുകഴ്ത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.